തിരുവനന്തപുരം : അടിസ്ഥാനവര്‍ഗ നിലപാട് വിട്ടു പഞ്ചനക്ഷത്ര ഹോട്ടലില്‍ കേന്ദ്രകമ്മിറ്റി നടത്താന്‍ തയാറായത് എന്തുകൊണ്ട്? വാര്‍ത്താസമ്മേളനത്തിന് ഏറ്റവും ഒടുവിലെത്തിയ ചോദ്യം സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രതീക്ഷിക്കാത്തതായിരുന്നു. പക്ഷേ അദ്ദേഹം ഒഴിഞ്ഞുമാറിയില്ല. സി.പി.എമ്മുമായി ബന്ധപ്പെട്ട പലരും ഇതിനകം നിരത്തിയ വിശദീകരണമല്ലായിരുന്നു യെച്ചൂരിയുടേത്.
കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനും തിരിച്ചുവരാനുമുള്ള യാത്രയും മറ്റുമെല്ലാം കണക്കിലെടുക്കുമ്പോള്‍, മറ്റേതു സ്ഥലത്തേക്കാളും ചെലവു കുറവാണ് എന്നാണു ഞങ്ങള്‍ കണ്ടത്’. പക്ഷേ ലാളിത്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പാര്‍ട്ടിയില്‍ നിന്ന് ഇതു പ്രതീക്ഷിക്കുന്ന നടപടിയാണോ? എന്ന ചോദ്യത്തിന് ‘ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയുള്ള പ്രദര്‍ശനപരതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ആകെ നോക്കിയാല്‍ ചെലവു കുറഞ്ഞിട്ടേയുള്ളൂ. അതാണ് കണക്കിലെടുക്കേണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി.
Post Your Comments