ന്യൂഡൽഹി:തീവണ്ടികളും സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ തീവണ്ടികളും സ്റ്റേഷനുകളും വന്‍കിട കമ്പനികളുടെ പേരുകളില്‍ അറിയപെടപ്പെടും.നിലവില്‍ ബോഗികളില്‍ പരസ്യം പതിക്കുന്നത് വ്യാപകമാണ്.എന്നാൽ ഇനി സ്റ്റേഷനും ട്രെയിനുമൊക്കെ ഓരോ കമ്പനിയുടെ പേരിനൊപ്പമായിരിക്കും അറിയപ്പെടുക. പെപ്സി രാജധാനി’, ‘കൊക്കോ കോള ശതാബ്ദി’ എന്നെല്ലാമായിരിക്കും ഇനി മുതൽ തീവണ്ടികളുടെ പേരുകൾ ..
പുതിയ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറായതായും വൈകാതെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നുഅടുത്തയാഴ്ച ചേരുന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതിയിലൂടെ രണ്ടായിരം കോടിയുടെ ടിക്കറ്റ് ഇതര വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്..നിലവില്‍ തീവണ്ടികള്‍ ഭാഗികമായി മാത്രമാണ് പരസ്യങ്ങള്‍ക്ക് നല്‍കുന്നത്.എന്നാൽ ഈ പദ്ധതി പ്രകാരം, കമ്പനികള്‍ക്ക് പരസ്യത്തിനായി തീവണ്ടികള്‍ പൂര്‍ണമായും വിട്ടുനല്‍കും. തീവണ്ടി ബോഗികളുടെ ഉള്‍ഭാഗത്തും പുറത്തും കമ്പനിക്കാവശ്യമുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. തീവണ്ടികളും റെയില്‍വേ സ്റ്റേഷനുകളും പൂര്‍ണമായും ഒരു ദീര്‍ഘ കാലപരിധി നിശ്ചയിച്ച് പരസ്യത്തിനായി വിട്ടുനല്‍കുകയാണ് ചെയ്യുക
Post Your Comments