Kerala

ഡി.ജി.പിയുടെ ഉത്തരവിന് പുല്ലുവില: കൊടും വളവില്‍ പോലീസിന്റെ വാഹന പരിശോധന

ആലപ്പുഴക്ക് പിന്നാലെ പെരിന്തല്‍മണ്ണയിലും പോലീസിനെതിരെ പൊതുജനം

പെരിന്തല്‍മണ്ണ•തിരക്കുള്ള റോഡുകളിലും വളവുകളിലും വാഹന പരിശോധന പാടില്ലെന്ന ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കെ കൊടുംവളവുകളില്‍ പതിയിരുന്നുള്ള പോലീസ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒരു യുവാവിന്റെ മരണത്തിന് കാരണമായത് തന്നെ ഒളിഞ്ഞുള്ള ഈ പരിശോധയാണ്. അപ്രതീക്ഷിതമായി പോലീസ് കൈകാണിച്ചപ്പോള്‍ പെട്ടെന്ന് നിര്‍ത്തിയ മിനി ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് യുവാവ് മരണപ്പെട്ടത്. പോലീസിന്റെ ഇത്തരം നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും അതൊന്നും കണ്ട ഭാവം ഏമാന്‍മാര്‍ക്കില്ല. കഴിഞ്ഞ ദിവസം പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അങ്ങാടിപ്പുറം തളി ക്ഷേത്ര ജംഗ്ഷനിലെ കൊടുംവളവില്‍ പോലീസ് നടത്തിയ പരിശോധന ജനത്തെ ആകെ ചൊടിപ്പിച്ചിരിക്കുകയാണ്. തലനാരിഴക്കാണ് പല അപകടങ്ങളും ഒഴിഞ്ഞ് പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം പോലീസിന്റെ ഇത്തരം വാഹന പരിശോധനക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button