ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകള്‍ നീട്ടിവെച്ചു. ഇതോടെ ഇന്നുമുതല്‍ മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന തീരുമാനം പമ്പുടമകള്‍ പിന്‍വലിച്ചിട്ടുണ്ട്. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് ഓള് ഇന്ത്യ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു.ഏതാനും ദിവസത്തേയ്ക്ക് തീരുമാനം മാറ്റിവെക്കാനാണ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ബാങ്കുകള്‍ സമ്മതിച്ചിരിക്കുന്നത്. ഇതിനിടെ പമ്പുടമകള്‍ക്ക് കൂടി സ്വീകാര്യമായ സ്വീകാര്യമായ രീതിയില്‍ പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബാങ്കുകള്‍. കാര്‍ഡ് പെയ്മെന്റുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് വക്താക്കള്‍ അറിയിച്ചു. കാര്‍ഡ് സ്വൈപിംഗിലൂടെയുള്ള പണമിടപാടുകള്‍ക്ക് മേല്‍ സേവന നിരക്ക് ഈടാക്കാനുള്ള ബാങ്കുകളുടെ നടപടിയെ തുടര്‍ന്നാണ് കാര്‍ഡ് സ്വീകരിക്കില്ലെന്ന് പമ്പ് ഉടമകള്‍ തീരുമാനിച്ചത്. പെട്രോള്‍ പമ്പുകളില്‍ നിന്നും പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ മുഖേന ഉപഭോക്താക്കള്‍ നടത്തുന്ന ഒരോ സ്വൈപിംഗ് ഇടപാടുകള്‍ക്കും മേല്‍ ഒരു ശതമാനം സേവന നികുതി ഈടാക്കാനാണ് അതത് ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പമ്പുടമകള്‍ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. ഒരു ശതമാനം സേവന നിരക്ക് പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും ഈടാക്കുമെന്നാണ് ബാങ്കുകള്‍ അറിയിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ ബാങ്കുകള്‍ പിന്‍വലിച്ചത്
Post Your Comments