NewsIndia

സ്‍മാർട്ട് ഫോൺ നിർമ്മാണ കമ്പനികളോട് വിചിത്ര നിര്‍ദേശവുമായി സര്‍ക്കാര്‍

ന്യൂഡൽഹി: രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിർദ്ദേശം.കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരാശയം മുന്നോട്ട് വച്ചിരിക്കുന്നത്.രണ്ടരക്കോടിയോളം സ്മാര്‍ട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഡിജിറ്റല്‍ പണമിടപാട് കൂടി നടത്താന്‍ ശേഷിയുള്ളതാകണം ഫോണുകളെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതോടെ കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.നീതി ആയോഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോ മാക്‌സ്, ഇന്‍ഡക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.ഈ യോഗത്തിലാണ് ഗ്രാമീണ ജനതയ്ക്ക് താങ്ങാന്‍ കഴിയുന്ന വിലയിലുള്ള ഫോണുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.

shortlink

Post Your Comments


Back to top button