News

ജിഷ്ണുവിന്റെ ആത്മഹത്യ; പീഡകരിൽ മുന്‍ മന്ത്രിയുടെ മകനും ?

പാമ്പാടി നെഹ്‌റു കോളേജിൽ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥാന്റെ മകനും കോളേജിലെ പിആര്‍ഒയുമായ സഞ്ജിത്ത് വിശ്വനാഥാന്‍ ആണെന്ന ആരോപണം ശക്തമാവുന്നു.
നെഹ്‌റു ഗ്രൂപ്പിന്റെ കോയമ്പത്തൂര്‍ കോളേജില്‍ രണ്ട് വര്‍ഷം മുന്‍പ് മാനസിക പീഡനം മൂലം ഒരു വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് അധ്യാപകര്‍ ചേര്‍ന്ന് പരിശോധന എന്ന പേരില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഇന്റെണല്‍ മാര്‍ക്ക് നല്‍കിയിട്ടില്ല. മനുഷ്വാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം പോലും കോളേജില്‍ അനുവദിക്കുന്നില്ല.
വിദ്യാര്‍ത്ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിന്‍ മാനേജര്‍മാരെ ഉപയോഗിച്ച് പീഢനമുറകള്‍ അഴിച്ചുവിടുന്നതും ഇയാളുടെ നേതൃത്വത്തിലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button