NewsBusiness

സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിച്ചു കയറുന്നു : രാജ്യത്ത് എ.ടി.എം കാര്‍ഡുകളും എ.ടി.എം മെഷീനുകളും അപ്രത്യക്ഷമാകും :

ബംഗളൂരു : നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കറന്‍സി നോട്ടുകള്‍ നിരോധിച്ചപ്പോള്‍ നിരവധി ലക്ഷ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് രാജ്യത്തെ പൂര്‍ണമായും ഡിജിറ്റല്‍ ഇടപാടിലേയ്ക്ക് കൊണ്ടുവരിക എന്നതു തന്നെയായിരുന്നു. സാമ്പത്തിക സാങ്കേതികവിദ്യയുടേയും സാമൂഹ്യ മാറ്റത്തിന്റേയും കാര്യത്തില്‍ ഇന്ത്യയില്‍ വന്‍ മാറ്റമാണ് ഇനി വരാനിരിയ്ക്കുന്നത്. ഇതോടെ 2020 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ നിന്ന് എ.ടി.എം കാര്‍ഡുകളും എ.ടി.എം മെഷീനുകളും അപ്രത്യക്ഷമാകാനാണ് സാധ്യത.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ സാങ്കേതികതയില്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇത് രാജ്യത്തെ വലിയ കുതിച്ചു ചാട്ടത്തിലേയ്ക്കാണ് എത്തിക്കുക.

ഇതോടെ മൂന്ന് വര്‍ഷത്തിനു ശേഷം പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ രാജ്യത്തെ മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം.

വിരലടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താനുള്ള സാഹചര്യമാണ് ഇനി രാജ്യത്ത് ഒരുക്കുന്നത്. രാജ്യത്ത് ഒരു കോടി മൊബൈല്‍ കണക്ഷനുകളും ബയോമെട്രിക്‌സും ഉണ്ട്. ഇന്ന് ലോകത്ത് ഇത്രയും സംവിധാനങ്ങള്‍ ഉള്ളത് ഇന്ത്യയില്‍ മാത്രമാണ്. രാജ്യത്തെ സാമ്പത്തിക മേഖലയെ അടുത്ത വര്‍ഷങ്ങളില്‍ നയിക്കാന്‍ പോകുന്നത് സാങ്കേതിക സംവിധാനങ്ങളാണ്. ഇതിന്റെ തുടക്കമായാണ് സര്‍ക്കാര്‍ തന്നെ ഇടപാടുകള്‍ക്കായി ഭീം അപ്ലിക്കേഷന്‍ പുറത്തിരക്കിയത്. ആഗോള സാമ്പത്തിക രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനാണ് ഇന്ത്യ ഒരുങ്ങിയിരിക്കുന്നത്

shortlink

Post Your Comments


Back to top button