കോഴിക്കോട്: സലഫി പണ്ഡിതനെതിരെയുള്ള ഐ.എസ് ആരോപണം ചെറുക്കാന്‍ മുസ്ലിംലീഗ് രംഗത്തെത്തിയതിനെതിരെ സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാകുന്നു. എം.എം അക്ബറിനെ ന്യായീകരിച്ച് മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ കോഴിക്കോട് കണ്‍വന്‍ഷന്‍ നടത്തിയതാണ് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഭീകരതയുടെ പേരിലുള്ള മുസ്ലിംവേട്ടയ്ക്കെതിരെ ജനജാഗരണം എന്ന പ്രമേയത്തില്‍ കഴിഞ്ഞദിവസമാണ് മുസ്ലിംലീഗ് കോഴിക്കോട് കണ്‍വന്‍ഷന്‍ നടത്തിയത്. പരിപാടിയില്‍ സലഫി പണ്ഡിതന്‍ എം.എം അക്ബറിനും പീസ് ഫൗണ്ടേഷനുമെതിരെയുള്ള പൊലീസ് നടപടിക്കെതിരെയായിരുന്നു മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ്തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം . ലീഗ് നേതാക്കളുടെ നടപടി പരസ്യമായ ഏറ്റുമുട്ടലിലേക്കാണ് സമസ്തയെ കൊണ്ടെത്തിച്ചത്. പിഡിപി നേതാവ് അ്ബ്ദുനാസര്‍ മദനിയ്ക്ക് വേണ്ടി ചെറുവിരലനക്കാത്തവര്‍ സലഫി പണ്ഡിതന് വേണ്ടി അസാധാരണമായി ഇടപ്പെടുന്നത് സലഫി സ്വാധീനത്തിന് വഴിപ്പെട്ടതുകൊണ്ടാണെന്നാണ് ആരോപണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യത്തീംഖാനകള്‍ക്ക് നേരെ നടപടിയുണ്ടായപ്പോള്‍ പോലും മൗനം പാലിച്ചവരാണ് മുസ്ലിംലീഗ് നേതാക്കളെന്നും വിമര്‍ശനമുയര്‍ന്നു. കണ്‍വന്‍ഷന്‍ നടന്ന ദിവസം സമസ്തനേതാവ് ആലിക്കുട്ടി മുസ്ലിയാരുടേതായി ചന്ദ്രികയില്‍ വന്ന ലേഖനവും വിവാദമായി. എം.എം അക്ബറിനെ പ്രതിക്കൂട്ടിലാക്കുന്ന പോലിസ് നടപടിയെ മുസ്ലിംവേട്ടയായാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ലേഖനം സമസ്തയുടെ തലപ്പത്തിരിക്കുന്നയാള്‍ ചെയ്യാന്‍ പാടില്ലെന്നായിരുന്നു നാസര്‍ഫൈസി കൂടത്തായി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിമര്‍ശനം. അതേസമയം ചന്ദ്രിക അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണ് ലേഖനമെന്ന് ആലിക്കുട്ടി മുസ്ല്യാരും അവകാശപ്പെട്ടു.
Post Your Comments