തിരുവനന്തപുരം : മുതിർന്ന നേതാവെന്ന പരിഗണന നൽകി വി.എസ്സിനെ താകീത് ചെയ്യാൻ തീരുമാനിച്ചെന്ന് സീതാറാം യെചൂരി. തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം.
വി എസ് പാർട്ടി ചട്ടങ്ങളും അച്ചടങ്ങളും പാലിച്ച് മുന്നോട്ടു പോകണം. പാര്‍ട്ടി സ്ഥാപക നേതാവും , വഴി കാട്ടിയുമെന്ന എന്ന പരിഗണന നല്‍കി. തന്റെ ഘടകമേതെന്ന് ചോദിച്ച വി എസ്സിനോട് സംസ്ഥാനസമിതിയാണ് ഘടകമെന്ന് അറിയിച്ചു. വി എസ്സ് അഭിപ്രായങ്ങൾ പറയേണ്ടത് പുറത്തല്ല.തന്റെ ഘടകമായ സംസ്ഥാന സമിതിയിലാണ്. സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന വി എസ്സിന്റെ ആവശ്യം നിരാകരിച്ചു. പ്രായധികവും, പാർട്ടി ചട്ടങ്ങളുമാണ് ഇതിനു കാരണമെന്നു വി എസ്സിനെ അറിയിക്കുമെന്ന് യെച്ചൂരി പറഞ്ഞു.
ബന്ധു നിയമന വിവാദം ഇപ്പോൾ കോടതി പരിഗണയിലാണ്. നിലവിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സംസ്ഥാനം സമിതിയോട് ആവശ്യപ്പെട്ടു. വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ പരിഗണിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി.
Post Your Comments