ഇംഫാല്‍ : അരുണാചല്‍പ്രദേശില്‍ ഇത്തവണ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. വേറൊന്നുമല്ല മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നു. തൗബാലില്‍ നിന്നാണ് അവര്‍ ജനവിധി തേടുന്നത്. തന്റെ ഹെര്‍ക്കുലീസ് സൈക്കിള്‍ ചവിട്ടിയാണ് ഇറോം ശര്‍മിള തന്റെ മണ്ഡലമായ തൗബാലില്‍ എത്തുന്നത് .
മൂന്നുവട്ടം മുഖ്യമന്ത്രിയായ ഒകറാം ഇബോബിയുടെ മണ്ഡലമാണ് ഇംഫാലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള തൗബാല്‍. മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ ഇറോം പറഞ്ഞിരുന്നു.
എന്നാല്‍ സമരകാലത്ത് ഇറോമിനെ ദൈവമായി വാഴ്ത്തിയ വലിയൊരു വിഭാഗം മണിപ്പൂരുകാരും അവരെ തള്ളിപ്പറയുകയാണ്. അവര്‍ക്ക് വേണ്ടത് ഒരും ബിംബത്തെയായിരുന്നു. ഞാനൊരു മനുഷ്യനാണെന്ന് അവര്‍ മറന്നു. ഇംഫാലില്‍ ന്യുചെക്കോണിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലെ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഇറോം ഇന്നലെ കാണുമ്പോഴും അത് ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുമെന്നാണ് അവരുടെ പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും സുദീര്‍ഘമായ നിരാഹാരസമരം ഇറോം അവസാനിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനായിരുന്നു. വാറണ്ടില്ലാതെ പരിശോധന നടത്താനും സംശയം തോന്നിയാല്‍ വെടിവച്ചുകൊല്ലാനുമുള്ള സൈന്യത്തിന്റെ പ്രത്യേകാധികാരനിയമത്തിനെതിരേ (അഫ്സ്പ) 16 വര്‍ഷമാണ് ഇറോം നിരാഹാരം കിടന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും സുഹൃത്ത് ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അവര്‍ അന്നുതന്നെ പറഞ്ഞിരുന്നു. ഗോവയില്‍ ജനിച്ച ബ്രിട്ടിഷ് പൗരനാണ് ഡെസ്മണ്ട്. സമരം നിര്‍ത്തിയതിനു പുറമെ അന്യനാട്ടുകാരനെ വിവാഹം കഴിക്കുന്നതും പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച മു
ഴുവന്‍ പേരും ഇപ്പോള്‍ ഇറോമിന്റെ രാഷ്ട്രീയപ്രവേശനത്തോട് മുഖം തിരിഞ്ഞിരിക്കുകയാണ്.. ഇറോം ജയിലില്‍ കിടക്കുമ്പോള്‍ പുറത്ത് പൗരാവകാശസമരങ്ങളുടെ മുഖമായിരുന്ന ബബ്ലു ലോയിങ്ടോംബാം ഉള്‍പ്പെടെയുള്ളവര്‍ പോലും ഇറോമിന്റെ രാഷ്ട്രീയപ്രവേശനത്തെ അംഗീകരിക്കുന്നില്ല.
16 വര്‍ഷം അവരെ പിന്തുണച്ചവരോട് ചര്‍ച്ച ചെയ്യാതെയാണ് ഇറോം രാഷ്ട്രീയപാര്‍ട്ടിയെന്ന തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. സൈനികഭീകരതയുടെ ഇരകള്‍ ആയവരില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവരും ഉണ്ട്. ആരു ഭരിക്കുന്നു എന്നല്ല, എങ്ങനെ ഭരിക്കുന്നുവെന്നതാണ് പ്രധാനമെന്ന് ബബ്ലു പറയുന്നു. ഇലക്ഷനില്‍ ഇറോമിനെ സഹായിക്കാനോ എതിര്‍ക്കാനോ ഇല്ല. 15 വര്‍ഷം മുഖ്യമന്ത്രിയായ ഒരാള്‍ക്കെതിരേ മല്‍സരിക്കുമ്പോള്‍ മുന്നൊരുക്കം വേണമായിരുന്നു.
ഏഴു സീറ്റില്‍ മല്‍സരിക്കാനാണ് ഇറോം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )തീരുമാനിച്ചിരിക്കുന്നത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്് നേരിട്ട് ഏറ്റുമുട്ടുന്നത്. 15 വര്‍ഷമായി കോണ്‍ഗ്രസിന്റെ ഒകറാം ഇബോബിയാണ് മുഖ്യമന്ത്രി.
ആം ആദ്മി പാര്‍ട്ടി, സിപിഐ, സിപിഎം തുടങ്ങി മണിപ്പൂരിലെ ചെറുകിട പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇറോം നടത്തുന്നത്. രാഷ്ട്രീയത്തില്‍ പരിചയസമ്പത്തില്ലാത്ത നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത്. മനുഷ്യവകാശ സമരങ്ങളില്‍ മുന്‍നിരയിലുള്ള നേതാക്കള്‍ പാര്‍ട്ടിയിലില്ല.
ഒക്റാമിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറോം ഒരു പ്രതിയോഗിയല്ല എന്നതാണ് സത്യം. പക്ഷേ തിരഞ്ഞെടുപ്പിന് ചൂടുപിടിക്കുകയും വിശാലമുന്നണിയുണ്ടാക്കുകയും ചിത്രം മാറിമറിയുകയും ചെയ്യുമ്പോള്‍ മണിപ്പൂരുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഫണ്ട് ഇല്ലാത്തതാണ് ഇറോമിന്റെ ഒരു പ്രതിസന്ധി. ക്രൗഡ്ഫണ്ടിങ്ങിലൂടെ ആദ്യത്തെ ആഴ്ച ശേഖരിച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്
വെടിയൊച്ചകള്‍ നിലയ്ക്കാത്ത ഇംഫാല്‍ താഴ് വരയില്‍ ഇറോമിന്റെ സുരക്ഷയെക്കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ട്. സമരം നിര്‍ത്തിയാല്‍ ഇറോമിനെ വധിക്കുമെന്ന് ചില തീവ്രവാദ സംഘടനകള്‍ പറഞ്ഞിരുന്നു. ഇറോമിനെ തങ്ങളുടെ കോളനിയില്‍ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ബഹളംവച്ചിരുന്നു.
Post Your Comments