തിരുവനന്തപുരം: ഫേസ്ബുക്കിലെ ഞരമ്പ് രോഗികൾക്കായി വലവിരിച്ച് കേരള സൈബര്‍ വാരിയേസ്. സെക്‌സ് ചാറ്റുകള്‍ക്കായി ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന മുന്നറിയിപ്പാണ് ഇവർ നൽകിയിരിക്കുന്നത്. ഇത്തരം അക്കൗണ്ടുകളുടെ പിന്നിലുള്ള യഥാർത്ഥ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്താൻ കഴിയുമെന്നാണ് ഇവരുടെ വാദം.
അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമേ ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍, ഐപി അഡ്രസ്, വീട്ട് വിലാസം, മുതലായ വിവരങ്ങളും ഇതിനൊപ്പം പരസ്യപ്പെടുത്തുമെന്നും കേരള സൈബര്‍ വാരിയേസ് അറിയിച്ചു.നേരത്തെയും സെക്‌സ് ചാറ്റുകള്‍ നടത്തിയിരുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുകയും ഇത്തരത്തിൽ പിടിക്കപ്പെട്ട ഒരാള്‍ ആത്മഹത്യ ഭീക്ഷണി മുഴക്കി സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് ഇതിൽ നിന്നും പിന്മാറിയതെന്നും സൈബർ വാരിയേഴ്‌സ് അറിയിച്ചു. എന്നാൽ വീണ്ടും വ്യജ ഫേസ്ബുക്ക് വഴി സെക്‌സ് ചാറ്റ് നടത്തുന്നവരെ പുറത്തുകൊണ്ടുവരുമെന്നും കേരള സൈബര്‍ വാരിയേസ് അറിയിച്ചു
Post Your Comments