NewsIndia

നിര്‍ജീവമായ അക്കൗണ്ടുകളില്‍ കണ്ടെത്തിയത് 6400 കോടി : പണം ഒഴുകിയെത്തിയിരിയ്ക്കുന്നത് ബാങ്ക് അധികൃതരുടെ ഒത്താശയോടെ : ബാങ്ക് മാനേജര്‍മാര്‍ കുടുങ്ങും

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിര്‍ജീവമായിരുന്ന അക്കൗണ്ടുകളിലേയ്ക്ക് നാല് കോടി ഒഴുകിയെത്തിയെന്ന് റിപ്പോര്‍ട്ട്. പണം അസാധുവാക്കിയ നവംബര്‍ എട്ടു മുതല്‍ 22 വരെ ഈ അക്കൗണ്ടുകളിലേയ്ക്ക് പണം ഒഴുകിയെത്തിയത് കോടികളാണ്. 6400.52 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ നിര്‍ജീവമായ അക്കൗണ്ടുകളിലേയ്ക്ക് ഒഴുകിയത്. 799 കോടി രൂപ ഈ കാലയളവില്‍ ബാങ്കുകളില്‍ നിന്നും പിന്‍വലിയ്ക്കപ്പെട്ടു. എല്ലാ ഇടപാടുകളും രണ്ട് ലക്ഷത്തിന് താഴെയുള്ളതായിരുന്നു.

നിര്‍ജീവ അക്കൗണ്ടുകളില്‍ പണം നിക്ഷേപിയ്ക്കപ്പെട്ടത് സംശയം ഉളവാക്കുന്നതാണ്. ഇതിന് ബാങ്ക് അധികൃതരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് ആദായ നികുതിവകുപ്പിന്റെ നിരീക്ഷണം. രണ്ടു വര്‍ഷത്തിലധികമായി ഇടപാട് നടക്കാത്ത അക്കൗണ്ടുകളില്‍ കോടികണക്കിന് പണം എത്തിയത് എങ്ങിനെയെന്ന് ആദായ നികുതി വകുപ്പ് അന്വേഷിക്കും

shortlink

Post Your Comments


Back to top button