NewsIndia

പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പഴയ 500, 1000 നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ആര്‍.ബി.ഐയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കുക. വിദേശ കറന്‍സി വിനമയം സംബന്ധിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഈ സൗകര്യം. ബംഗളൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവാസ് കണ്‍വന്‍ഷനെ തുടര്‍ന്നാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button