KeralaCinema

ലിബര്‍ട്ടി ബഷീറിന്റെ ഉള്‍പ്പടെ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ തീയേറ്റര്‍ കോംപ്ലക്‌സിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. അമ്പതുശതമാനം ലാഭവിഹിതം ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ സമരം നടത്തുന്നതിനിടേയാണ് നടപടി. തീയേറ്റര്‍ ഉടമകള്‍ നികുതി കൃത്യമായി അടക്കുന്നില്ലെന്നു സാംസ്‌കാരിക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. രാവിലെ പത്തുമണി മുതലാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ചില തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്. തീയേറ്ററുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നേരത്തെയും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി സമരത്തെ തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദതന്ത്രം കൂടിയായാണ് വിജിലന്‍സ് റെയ്ഡ് വിലയിരുത്തപ്പെടുന്നത്.

shortlink

Post Your Comments


Back to top button