റിയാദ്: സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് പല നിയമങ്ങളും നിലവിലുണ്ട്. നിയമം വീണ്ടും കര്‍ശനമാക്കുകയാണ്. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ സൗദിയില്‍ ഇനിമുല്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും. നിയമം ലംഘിച്ചാല്‍ ജയിലില്‍ കിടക്കാമെന്നാണ് റിപ്പോര്‍ട്ട്.
വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ തടവു ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പു നല്‍കി. കുട്ടികളെ മടിയിലിരുത്തിയാല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് പറയുന്നത്. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് ഗുരുതരമായ ട്രാഫിക് നിയമ ലംഘനമാണ്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു കര്‍ക്കശമായ ശിക്ഷ ലഭിക്കുമന്നും ട്രാഫിക് വക്താവ് മുന്നറിയിപ്പു നല്‍കി.
പത്തു വയസുവരെയുള്ള കുട്ടികളെ മടിയിലിരുത്താന്‍ പാടില്ല. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ തടവു ശിക്ഷ നല്‍കും. ഇതുവരെ പിഴ ശിക്ഷ മാത്രമാണ് നല്‍കിയിരുന്നത്.
Post Your Comments