India

മനുഷ്യനെ ബഹിരാകാശത്തേക്ക് അയ്യക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം: നടപ്പ് വര്‍ഷത്തില്‍ മാറ്റം

പെദപരിമി (ആന്ധ്രാപ്രദേശ്): ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യൻ ദൗത്യം 2020ന് പകരം 2024ൽ നടക്കുമെന്ന് തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് തിരുപ്പതിയില്‍ അറിയിച്ചു. ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകള്‍ ഇരിക്കുന്ന, പത്തുടണ്‍ ഭാരമുള്ള പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുംവിധം ജി.എസ്.എല്‍.വി.-മൂന്ന് റോക്കറ്റ് രൂപകല്പന ചെയ്യേണ്ടതുണ്ട്. ആദ്യം ആളെ കയറ്റാതെ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കും. അതിനുശേഷമേ മനുഷ്യനെ ഉപയോഗിച്ച് ദൗത്യം നടത്തുക.

ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി. റോക്കറ്റ് വഴി ഫെബ്രുവരി ആദ്യം നൂറ്റിമൂന്ന് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് റെക്കോർഡ് നേട്ടം കൈവരിക്കും. നടപ്പു സാമ്പത്തികവര്‍ഷം എട്ടു പി.എസ്.എല്‍.വി. വിക്ഷേപണങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button