NewsInternational

ലോകാവസാനം 2017 ല്‍ : സത്യമോ ? അസ്വഭാവികമായി പലതും സംഭവിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പ്

പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒരിക്കലും ആര്‍ക്കും വ്യക്തമായി പറയാന്‍ കഴിയില്ല. എന്താണ് എപ്പോഴാണു സംഭവിക്കുക എന്ന്. അതുകൊണ്ടു തന്നെയാണു ലോകാവസാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ശാസ്ത്രലോകം പോലും ഗൗരവമായെടുക്കുന്നത്. അതുകൊണ്ടു തന്നെ 2017 ഒക്ടോബറില്‍ ലോകം അവസാനിക്കും എന്ന റിപ്പോര്‍ട്ടിനെ വളരെ ഗൗരവത്തോടെതന്നെയാണു ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ കാണുന്നത്.
ഒരു ഉല്‍ക്ക വന്നിടിക്കുമെന്നോ പ്രളയം ഉണ്ടാകുമെന്നോ ഒന്നുമല്ല പറയുന്നത്. മറിച്ച് നിബിരു എന്ന ഗ്രഹം ഒക്ടോബറില്‍ ഭൂമിയില്‍ വന്നിടിക്കും എന്നും അങ്ങനെ ലോകം അവസാനിക്കുമെന്നുമാണു പ്രവചനം. ഡെവിഡ് മെഡെ എന്ന കോണ്‍സ്പിറസി തിയറിസ്റ്റ് തന്റെ പുസ്തകമായ പ്ലാനറ്റ് എക്സ് ദി അറൈവലിലാണു ലോകവസാനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിരിക്കുന്നത്. 2003 ല്‍ ഭൂമിയില്‍ വന്നിടിച്ച് എല്ലാം തകര്‍ക്കും എന്നു പ്രവചിച്ച ഗ്രഹമാണു നിബിരു. ഭൂമിയുടെ ഇരട്ട സഹോദരന്‍ എന്നും വിളിക്കാന്‍ തക്കവണ്ണം വലിപ്പമുള്ള ഒരു നക്ഷത്രവും ഏഴു ഗ്രഹങ്ങളും ഭൂമിയെ ലക്ഷ്യമാക്കി വരികയാണെന്നു തിയറിയില്‍ പറയുന്നു.
ഭൂമിയുടെ ദക്ഷിണദ്രുവ പ്രദേശത്തെ ലക്ഷ്യമാക്കിയാണ് ഇവയുടെ സഞ്ചാരം. ഈ നക്ഷത്രത്തിന്റെ ഏഴുഗ്രഹങ്ങളില്‍ ഒന്നാണു നിബിരു. ഈ നക്ഷത്രങ്ങളും ഗ്രഹവും സൗരയൂഥം കടന്നു പോകുമ്പോള്‍ നിബിരു ഭൂമിയേ ഇടിക്കുമെന്നും അതുവഴി ലോകം അവസാനിക്കും എന്നും പുസ്തകത്തില്‍ പറയുന്നു. സൗരയൂഥം സ്ഥിതി ചെയ്യുന്ന അതേ ഗ്യലക്സിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണു നിബിരു എന്നാണു കോണ്‍സ്പിറസി തിയറിക്കാര്‍ പറയുന്നത്. എന്തായാലും ഈ ലോകാവസാന വാര്‍ത്തയുടെ സത്യം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണു ശാസ്ത്രലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button