ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ക്കായി ശക്തമായ നിലപാട് എടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകളെല്ലാം മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കും. ഇക്കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇടപാടുകള്‍ മുഴുവല്‍ കറന്‍സിരഹിതമാക്കാനുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഭീം ആപു’മായി രാജ്യത്തെ എല്ലാ ബാങ്കുകളെയും കൂട്ടിയോജിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. 21 ബാങ്കുകള്‍ നിലവില്‍ ഈ ശൃംഖലയില്‍ ഉണ്ട്.
നോട്ട് അസാധുവാക്കിയശേഷം ഡിസംബര്‍ 31-നുള്ളില്‍ വിവിധ മന്ത്രാലയങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ 90 ശതമാനവും കറന്‍സിരഹിതമാക്കി.
മാര്‍ച്ച് 31-നുള്ളില്‍ ബാക്കി ഇടപാടുകളും ഇതേരീതിയിലാകും. ഇതിനുള്ള നടപടികളെടുക്കണമെന്നാണ് മന്ത്രാലയങ്ങള്‍ക്കുമുള്ള നിര്‍ദേശം. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സര്‍വീസ് ചാര്‍ജ് ഒന്നര രൂപയില്‍നിന്ന് അമ്പത് പൈസയായി കുറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടി..
കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഇ-വാലറ്റ് കമ്പനിയായ പേ-ടി.എമ്മിന്റെ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ സാങ്കേതികവിദ്യ അവര്‍ ആവിഷ്‌കരിക്കുന്നുണ്ട്.
ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമാക്കാന്‍ ഐ.ടി. നിയമവും റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങളും നിര്‍ബന്ധമായി പാലിക്കണമെന്നാണ് എല്ലാ ഇ-വാലറ്റ് കമ്പനികള്‍ക്കുമുള്ള നിര്‍ദേശം. നികുതിയേതര ഇടപാടുകളും ഇനി മുതല്‍ പൂര്‍ണമായി കറന്‍സിരഹിതമാക്കും.
Post Your Comments