NewsBusiness

ജനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ പുതുവര്‍ഷ സമ്മാനം : ഇനി കുറഞ്ഞ വിലയില്‍ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വിദേശ മദ്യവും റെഡി

കൊച്ചി : സംസ്ഥാനത്ത് ഏറ്റവും വലിയ വിപണന കേന്ദ്രമായി മാറാന്‍ തയ്യാറെടുത്ത് കണ്‍സ്യൂമര്‍ ഫെഡ്. വന്‍കിട മാളുകള്‍ മുതല്‍ ഗ്രാമങ്ങളിലെ ചെറുകിട വ്യപാരകേന്ദ്രങ്ങള്‍ വരെ കയ്യടക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം.

സഹകരണ സംഘങ്ങളുടെ സഹായത്തോടെ സംസ്ഥാനമൊട്ടാകെ ശക്തമായ വിപണന ശൃംഖല സൃഷ്ടിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിനായി നീതി സ്‌റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കും. ഇവിടങ്ങളില്‍ കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുകയും മികച്ച എല്ലാ ബ്രാന്‍ഡുകളുടേയും ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ നവീകരണത്തിനാണ് കണ്‍സ്യൂമര്‍ഫെഡ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. നിലവില്‍ 750 നീതി സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 2000 ആക്കി ഉയര്‍ത്തും.

കണ്‍സ്യൂമര്‍ഫെഡിന്റെ മുഖ്യലാഭ സ്രോതസ്സായ വിദേശ മദ്യഷാപ്പുകള്‍ നവീകരിച്ച് ലാഭം കൊയ്യാനും കണ്‍സ്യൂമര്‍ ഫെഡ് തയ്യാറെടുത്തു കഴിഞ്ഞു.

shortlink

Post Your Comments


Back to top button