India

ബെംഗളൂരുവില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം. അജ്ഞാത അക്രമിയുടെ ആക്രമണത്തില്‍ യുവതിയുടെ നാക്കും ചുണ്ടും മുറിഞ്ഞിട്ടുണ്ട്. കമ്മനഹള്ളിയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെ വീണ്ടും കെ.ജി ഹള്ളിയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. അജ്ഞാത അക്രമിയുടെ ആക്രമണത്തില്‍ യുവതിയുടെ നാക്കും ചുണ്ടും മുറിഞ്ഞിട്ടുണ്ട്.

കെ.ജി ഹള്ളി പൊലീസ് സ്‌റ്റേഷനില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ബുര്‍ഖ ധരിച്ച യുവതി ബസ് സ്‌റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടെ അക്രമി പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെയാണ് യുവതിക്ക് പരിക്കേറ്റത്. ബഹളം കേട്ട് തെരുവ് നായ്ക്കള്‍ കുരച്ചതോടെ അക്രമി യുവതിയെ തള്ളിയിട്ട ശേഷം കടന്നു കളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അവരെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button