Kerala

സി.പി.എം സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നു കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. ഇന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ നടക്കുന്ന സി.പി.എം പി.ബി യോഗത്തിന് മുന്നോടിയായി രാവിലെ മകന്‍ അരുണ്‍കുമാറിന്റെ കൈവശമാണ് വി.എസ് കത്തു കൊടുത്തുവിട്ടത്. പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ ജനകീയ സമരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. നോട്ടു നിരോധനത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം ഏറ്റെടുക്കാന്‍ സി.പി.എമ്മിനു കഴിയണമെന്നും കത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button