Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോം ജോസ് കുടുങ്ങും, വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൊച്ചി: തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിജിലന്‍സിന്റെ ചോദ്യത്തിനുമുന്നില്‍ കുഴയുമോ? അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ടോം ജോസിനെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് വിജിലന്‍സ് സംഘം ടോമിനെ ചോദ്യം ചെയ്യുന്നത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണ്. നേരത്തെ ടോമിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ ടോം ജോസിന് വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ടോം ജോസിനെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ചും ടോം ജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button