NewsInternational

സൗദി സ്‌കൂളുകളില്‍ പഠനം മുടങ്ങുന്നു

റിയാദ്: സൗദിയിലെ ഭൂരിഭാഗം ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വദേശീവല്‍ക്കരണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തല്‍. അധ്യയനവര്‍ഷത്തിനിടയില്‍ അധ്യാപകരെ പിരിച്ചു വിടുന്നതും പുതിയ അധ്യാപകരെ നിയമിക്കുന്നതും പഠനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് സ്വദേശിവത്ക്കരണം പല സ്‌കൂളുകളും പാലിക്കാത്തതെന്നാണ് വിലയിരുത്തല്‍.

നിതാഖാത് നിയമം പാലിക്കാനായി പല സ്‌കൂളുകളും അധ്യയന വര്‍ഷത്തിനിടയില്‍ വിദേശ അധ്യാപകരെ ഒഴിവാക്കുകയും, സ്വദേശികളെ നിയമിക്കുകയും ചെയ്യുന്നുണ്ട്.

അധ്യാപകര്‍ ഒരു അധ്യയന വര്‍ഷം മുഴുവനായും ഒരു സ്‌കൂളില്‍ തന്നെ തുടരണം. നിതാഖാത്തില്‍ താഴ്ന്ന വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാന്‍ അവസരമുണ്ട്. ഇതില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് വിവിധ സ്‌കൂള്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പാഠ്യവിഷയങ്ങള്‍ പൂര്‍ത്തിയാക്കാതെ അധ്യാപകര്‍ കൂട്ടത്തോടെ സ്‌കൂളില്‍ നിന്നും പിരിഞ്ഞു പോകുന്ന സാഹചര്യം ഉണ്ടാകുമെന്നും കമ്മിറ്റി മന്ത്രാലയത്തെ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button