Kerala

അഡ്വ.എം.കെ ദാമോദരന് ജയരാജന്‍ സിന്‍ഡ്രോം: എം.ടി രമേശ്

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഹാജരാകാത്ത അഡ്വ.എം.കെ ദാമോദരന് ജയരാജന്‍ സിന്‍ഡ്രോമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഉന്നത ഗൂഡാലോചനയുടെ ഭാഗമായാണ് ശാരീരിക ആസ്വാസ്ഥ്യത്തിന്റെ പേര് പറഞ്ഞ് ലാവലിന്‍ കേസില്‍ ഹാജരാകാന്‍ ദാമോദരന്‍ സമയം നീട്ടിച്ചോദിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ നടക്കുമ്പോള്‍ കേസ് കോടതിയില്‍ വരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സിപിഎം ഭയക്കുകയാണ്. കോടതിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം വന്നാല്‍ അതും ചര്‍ച്ചയാക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് അസുഖത്തിന്റെ പേര് പറഞ്ഞ് ദാമോദരനെക്കൊണ്ട് കേസ് നീട്ടിവെപ്പിച്ചതെന്നും എം.ടി രമേശ് പ്രസ്താവനയില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button