Kerala

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മികച്ച നേട്ടം കള്ളപ്രചാരകര്‍ക്കെതിരായ മറുപടിയെന്ന് കുമ്മനം

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കരസ്ഥമാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇനിയെങ്കിലും കള്ളപ്രചരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ ജനം തള്ളിക്കളയുമെന്ന് പറഞ്ഞ വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടിക്ക് 2 സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായത്. എന്നാല്‍ ബിജെപി 3 സീറ്റുകളും വിജയിച്ചു. ജയിച്ച സീറ്റുകളിലെല്ലാം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് ഭൂരിപക്ഷം കൂടി. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനം അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button