മലപ്പുറം ; പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി റോഡിലെറിഞ്ഞ സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഉണ്ട്. തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശി തൃകണശേരി സുരേഷിനെ ആക്രമിക്കാനെത്തിയ സിപിഎമ്മുകാര്‍ പത്ത് മാസം പ്രായമായ കുഞ്ഞിനെയും അക്രമിക്കുകയായിരുന്നു. കേസില്‍ ശിശുക്ഷേമ സമിതിയും ഇടപെട്ട് കഴിഞ്ഞു. അതേസമയം , പടിഞ്ഞാറെക്കരയിലെ അമ്മമാരുടെ നേതൃത്വത്തില്‍ ഇന്ന് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കും. പ്രതികളെ പിടികൂടുന്നത് വരെ പോലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിക്കുമെന്ന് അമ്മമാര്‍ പറഞ്ഞു.
Post Your Comments