NewsGulf

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

റിയാദ്: സൗദിയിൽ രണ്ടിടങ്ങളിൽ നിന്നായി അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്ന് പിടികൂടി. സൗദിയിലെ ജിസാന്‍ തുറമുഖത്തു നിന്നും റിയാദ് എയര്‍ പോര്‍ട്ടില്‍ നിന്നുമാണ് മയക്കുമരുന്നു ശേഖരം പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയിലേക്ക് മത്സ്യബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഹാഷീഷ് ആണ് പിടികൂടിയതെന്ന് സമുദ്രാതിര്‍ത്തി രക്ഷാ സേന വക്താവ് കേണല്‍ സഹര്‍ ബിന്‍ മുഹമദ് അല്‍ ഹര്‍ബി പറഞ്ഞു. ജിസാന്‍ തീരത്തിനടുത്ത് ഫുര്‍സാന്‍ മേഖലയില്‍ കണ്ടെത്തിയ മത്സ്യബന്ധന ബോട്ട് സംശയം തോന്നിയതോടെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഒളിപ്പിച്ച നിലയില്‍ മയക്കു മരുന്നു ശേഖരം കണ്ടെത്തി. മൂന്ന് യമന്‍ പൗരന്‍മാരെ സമുദ്രാതിര്‍ത്തി രക്ഷാ സേന കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറി.

അതിനിടെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഒരു കിലോഗ്രാം കലര്‍പ്പില്ലാത്ത ഹെറോയിന്‍ പിടികൂടി. യാത്രക്കാരന്‍ ഉദരത്തില്‍ ഒളിപ്പിച്ചു കടത്തവെയായിരുന്നു പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് രണ്ടു ലക്ഷം ഡേളറിലധികം വില വരും. 90 കാപ്‌സ്യൂളുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് എയര്‍പോര്‍ട്ട് കസ്റ്റംസ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ഫഹീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button