NewsIndia

കാശ്‌മീരിൽ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍

ജമ്മു കാശ്‌മീർ:  ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരന്‍ പിടിയിൽ.ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരനെ സൈന്യം പിടികൂടിയത്.ഇയാളുടെ കൈയില്‍നിന്നു നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഒരു എകെ 47 റൈഫിള്‍, ചൈനീസ് പിസ്റ്റള്‍, ഗ്രനേഡുകള്‍, മാപ്പ്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ബകറുമായി അടുത്ത ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ ആഷിക് അഹമ്മദ് വെളിപ്പെടുത്തിയതായാണ് സൂചന. ഹന്ദ്വാരയില്‍ സൈനികവാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Post Your Comments


Back to top button