KeralaNews

അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസുമായി മുന്നോട്ട് പോകുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നും പിന്നോട്ട് പോകേണ്ട ആവശ്യമില്ലെന്നുമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരെ വ്യാഴാഴ്ച്ച സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പണിമുടക്കാനിരിക്കെയാണ് പുതിയ തീരുമാനം വന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു സെക്രട്ടേറിയറ്റിലെ മുപ്പത് വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചത്. പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലായിരുന്നു ഇത് നടപ്പാക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button