ശ്രീഹരിക്കോട്ട : ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി വരുന്നു. ഒരു വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തുന്നതോടെ ആ റെക്കോര്‍ഡ് നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കും. ജനുവരി അവസാനത്തോടെ 83 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിക്കാനാണ് പദ്ധതി. പിഎസ്എല്‍വി ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിലും ഐഎസ്ആര്‍ഒ വിജയിച്ചു.
ഇനിയുള്ളത് വലിയൊരു ലക്ഷ്യമാണ്. 83 ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ 1400 കിലോഗ്രാം പേലോഡ് വിക്ഷേപണം വിജയിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറും. ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോഗ്രാമിന്റെ ചെറിയ ഉപഗ്രഹങ്ങാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ 730 കിലോഗ്രാം ഭാരമുള്ള മൂന്നു ഉപഗ്രഹങ്ങളും വിക്ഷേപിക്കും.
2017 ആദ്യ പാദത്തില്‍ ഒരു റോക്കറ്റില്‍ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതി. വിദേശ ഉപഗ്രഹങ്ങളെല്ലാം ചെറുതാണെന്നും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ രാകേഷ് പറഞ്ഞു. 2016 ല്‍ ഇന്ത്യ 10 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇത് ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് നേട്ടമാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂര്‍, ജര്‍മ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐഎസ്ആര്‍ഒ ആണ്.
Post Your Comments