NewsIndia

ബോധവത്കരണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ശൗചാലയമില്ല; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജയ്‌പൂർ:  വീട്ടില്‍ ശൗചാലയമില്ലാത്തതിനാൽ രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം അവസാനിപ്പിക്കുന്നതിനും വീട്ടില്‍ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരായ കീതിയ പഞ്ചായത്തിലെ ഗ്രാമസേവകന്റെ ചുമതലയുള്ള എല്‍.ഡി. ക്ലാര്‍ക്ക് ഹേംരാജ് സിങ്, ബിഷാനിയ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പ്രേംസിങ് എന്നിവർക്കാണ് സസ്‌പെൻഷൻ.

തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനത്തിനെതിരായ ബോധവത്കരണപരിപാടി വിലയിരുത്താനെത്തിയപ്പോഴാണ് ഇവരുടെ വീടുകളില്‍ ശൗചാലയമില്ലെന്ന് വ്യക്തമായതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗംഗാധര്‍ ചന്ദന്‍ ദുബേ വ്യക്തമാക്കി.സ്വന്തമായി വീടുകളിൽ ശൗചാലയമില്ലാത്ത ഇവർ എങ്ങനെ ഇതിനെതിരെ ബോധവത്കരണം നടത്തുമെന്ന് അദ്ദേഹം ചോദിച്ചു .ഇതിനാലാണ് ഇവരെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.രാജസ്ഥാനില്‍ ഇക്കാരണത്താൽ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ആദ്യ സര്‍ക്കാരുദ്യോഗസ്ഥരാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button