
കൊൽക്കത്ത: കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് മുതര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ മുഴുവന്‍ സാമൂഹിക വിരുദ്ധരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അിമതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം മുഖപത്രമായ ഗണശക്തിയുടെ അന്‍പതാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുഴുവന്‍ പാര്‍ട്ടിയിലും അഴിമതി പടര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന് സംസാരിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.റോസ് വാലി ചിട്ടി അഴിമതി കേസില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബുദ്ധദേവ് ഇത്തരത്തിൽ പരാമർശമുന്നയിച്ചിരിക്കുന്നത്.
Post Your Comments