ദുബായ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇയില്‍ പടർന്നു പിടിച്ച മൂടല്‍ മഞ്ഞ് ബുധനാഴ്ച വരെ തുടരുമെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെയും,വൈകുന്നേരവും നിറഞ്ഞു നിൽക്കുന്ന മൂടല്‍ മഞ്ഞ് വിമാന ഗതാഗതത്തെ തടസപ്പെടുത്തുന്നു, കൂടാതെ മഞ്ഞ് കനക്കുന്നത് കാരണം ദൂരക്കാഴ്ച മങ്ങുന്നതിനാൽ വാഹനമോടിക്കുന്നവരും ഏറെ ബുദ്ധിമുട്ടുന്നു.
മഞ്ഞ് കാരണം ഷാര്‍ജയിലും ദുബായിലും ഇറങ്ങേണ്ട പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലാണ് ഇറങ്ങുന്നത്. ഈ വിമാനത്താവളങ്ങളില്‍ നിന്ന് സർവീസ് നടത്തേണ്ട വിമാനങ്ങൾ വൈകിയതിലൂടെ ദുബായില്‍ നിന്നുള്ള 28 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്.
വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ദൂരക്കാഴ്ച കുറയുന്നതിനാല്‍ ഫോഗ് ലൈറ്റുകള്‍ ഇട്ട് മാത്രമേ വണ്ടിയോടിക്കാവൂ എന്നു അധികൃതര്‍ മുന്നറിയിപ്പ് നല്കി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊടിക്കാറ്റ് വീശുവാനോ, കടല്‍ പ്രക്ഷുബ്ധമാകാനോ സാധ്യതയുണ്ടെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments