NewsIndia

പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി സ്‌കൂളുകളില്‍ കരാട്ടെയും, കളരിയും ഇനി മുതല്‍ നിര്‍ബന്ധം ; ഇതിനായി സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട്

ന്യൂഡല്‍ഹി : ഒമ്പതാം ക്ലാസിലെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ കരാട്ടെ, കളരി, ജൂഡോ, തയ്‌ക്കോണ്‍ഡോ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് അഭ്യസിക്കണമെന്ന് നിര്‍ബന്ധം. ഇതിനായി സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ ഫണ്ടനുവദിച്ചു. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ശേഷി നല്‍കുകയാണ് ലക്ഷ്യം.

വിദ്യാര്‍ത്ഥിനികളെ ആയോധനകലകള്‍ അഭ്യസിപ്പിക്കാന്‍ കേന്ദ്രം 1.15 കോടി രൂപയാണ് അനുവദിച്ചത്.

പരിശീലനം ഉടന്‍ തന്നെ തുടങ്ങാനും നിര്‍ദേശമുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ശേഷി നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 1276 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു   സ്‌കൂളിന്    9,000 രൂപ നല്‍കും. ഇതില്‍ 5,000 രൂപ പരിശീലകര്‍ക്കുള്ള പ്രതിഫലത്തിനും 4,000 രൂപ കുട്ടികള്‍ക്കുള്ള ലഘുഭക്ഷണത്തിനും ഉപയോഗിക്കാം. സ്വയരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാവണം പരിശീലനം.

വനിതാ പരിശീലകര്‍ക്ക് മുന്‍ഗണന നല്‍കണം. സ്‌കൂളിലെ അധ്യാപകരുടെ സാന്നിധ്യം വേണം. മൂന്നുമാസത്തെ പരിശീലനത്തില്‍ 20 ക്ലാസുകളെങ്കിലും നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button