News

പിണറായിയെ മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിൻ എന്നോ വിളിക്കാം ; അഡ്വ ജയശങ്കർ

പിണറായിയെ മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിൻ എന്നോ വിളിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ മുഖ്യമന്ത്രിയെ ‘മുണ്ടുടുത്ത മോദി’ എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്നാണ് ജയശങ്കറിന്റെ ഫേസ്ബുക് പരാമര്ശമുണ്ടായത്.

പോസ്റ്റിന്റെ പൂർണരൂപം.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് സത്യൻ മൊകേരി പ്രിയങ്കരനായ നമ്മുടെ മുഖ്യമന്ത്രിയെ ‘മുണ്ടുടുത്ത മോദി’ എന്ന് വിശേഷിപ്പിച്ചതായി ഇന്നാട്ടിലെ സകല ബൂർഷ്വാ പത്രങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജനയുഗമോ ദേശാഭിമാനിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സംഗതിയുടെ നിജസ്ഥിതി വ്യക്തമല്ല.
സത്യൻ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും സംഗതി സത്യമല്ല. മുണ്ടുടുത്ത മോദി എന്ന വിശേഷണം പിണറായി വിജയന് ഇണങ്ങുന്നതല്ല. മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിൻ എന്നോ ആണ് വിശേഷിപ്പിച്ചിരുന്നതെങ്കിൽ ഏറെക്കുറെ സത്യത്തോട് അടുത്തെത്തുമായിരുന്നു. താടിയില്ലാത്ത മോദി എന്നുപറഞ്ഞാൽ പ്രാസം ഒക്കുമെങ്കിലും അതിനു ഗൗരവം തീരെ കുറഞ്ഞുപോകും.
അതുകൊണ്ട് ഇനിയെങ്കിലും സിപിഐ നേതാക്കൾ പിണറായി സഖാവിനെ വിമർശിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. ദേശാഭിമാനിയുടെ ഒരു സ്ഥിരം പ്രയോഗം കടമെടുത്തുപറഞ്ഞാൽ, സൂര്യ തേജസിനെ പഴമുറം കൊണ്ട് തടയാൻ ശ്രമിക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button