വായ്പകളുടെ പലിശ നിരക്ക് കുറച്ചുള്ള തീരുമാനം ഇടപാടുകാര്‍ക്ക് വന്‍ ലാഭം നേടിത്തരുമെന്നു ബാങ്കുകള്‍. 50 ലക്ഷം രൂപ 30 വര്‍ഷത്തെ കാലാവധിയില്‍ ലോണെടുത്തിട്ടുള്ള ഒരാള്‍ക്ക് പ്രതിമാസം 2333 രൂപയുടെ ലാഭം നിരക്ക് ഇളവിലൂടെയുണ്ടാകുമെന്ന് എസ്ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. വായ്പാ പലിശ നിരക്ക് കുറച്ചതിനൊപ്പം പുതിയ ലോണ്‍ പദ്ധതിയും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ എട്ടര ശതമാനം പലിശ നിരക്കില്‍ ലഭിക്കും. ഈ പദ്ധതി പ്രകാരം ആദ്യത്തെ രണ്ടു വര്‍ഷം പലിശ ഫിക്‌സഡും പിന്നീടു ഫ്‌ലോട്ടിങും ആയിരിക്കും.
8.6 ശതമാനമായാണു ഭവന വായ്പയുടെ അടിസ്ഥാന നിരക്ക് എസ്ബിഐ പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതുവച്ചു കണക്കാക്കിയാല്‍ പ്രതിവര്‍ഷം പലിശ ഇനത്തില്‍ 27996 രൂപയുടെ ലാഭം കിട്ടും. ഇങ്ങനെ ലാഭം കിട്ടുന്ന പണം റെക്കറിങ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നുവെന്നിരിക്കട്ടെ, അങ്ങനെയായാല്‍ 30 വര്‍ഷം ലോണ്‍ അടച്ചു തീരുമ്പോള്‍ 25.8 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റിലിരിക്കും. എസ്ബിഐയ്ക്കു പുറമേ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കനറാ ബാങ്ക്, ദേനാ ബാങ്ക്, ബന്ധന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്.
Post Your Comments