India

പീഡന ശ്രമം : അമ്മയുടെ രക്ഷകിയായി മകൾ

ബറേലി : അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അക്രമികളോട് ധീരമായി പോരാടി 12 വയസ്സുകാരിയായ മകൾ. രാത്രിയിൽ മക്കളോടൊപ്പം വീട്ടിലേക്ക് പോവുന്നതിനിടെയിലാണ് നാലു പേർ ചേർന്ന് ഈ സ്ത്രീയെ ആക്രമിച്ചത്. അടുത്തുള്ള കുടിലിൽ കൊണ്ടുപോയി സ്ത്രീയെ പീഡിപ്പിക്കാനായിരുന്നു അക്രമികളുടെ ശ്രമം. എന്നാല്‍ അപ്രതീക്ഷിതമായ മകളുടെ പ്രതികരണവും, കുട്ടികളുടെ കരച്ചിലും കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപെട്ടു. പിടിവലിക്കിടയിൽ കത്തികൊണ്ട് സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.

ഗ്രാമത്തിൽ തന്നെയുള്ള സത്യപാൽ ഗാംഗ്വാർ, ദിജേന്ദ്രര ഗാംഗ്വാർ, സുഭാഷ് ഗാംഗ്വാർ, ജയന്ത് ഗിരി എന്നിവരാണ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള ചില തർക്കങ്ങളുടെ ഭാഗമായി സൃഷ്ടിക്കുന്ന ആരോപണമാണ് ഈ സംഭവമെന്ന്‍ പൊലീസ് പറയുന്നു. 2015 നടന്ന തിരഞ്ഞടുപ്പിൽ പ്രതികളിൽ ഒരാളുടെ എതിരാളിയായി മത്സരിച്ചയാൾക്ക് ഈ യുവതിയുടെ കുടുംബം വോട്ടുനൽകിയതിലെ പ്രതികാരമാണ് ഈ സംഭവമെന്ന് ചില ഗ്രാമവാസികൾ പറയുന്നു.

shortlink

Post Your Comments


Back to top button