ഹൈദരാബാദ് : ഫ്‌ളാറ്റിനുള്ളില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിയാദ് ഷാഹിദ് ഹുസൈന്‍ (35) എന്നയാളാണ് ഹൈദരാബാദിൽ കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ അറസ്റ്റിലായത്. ഇയാളിൽ നിന്നും ചെടിച്ചട്ടിയില്‍ വളര്‍ത്തിയ 40 കഞ്ചാവ് ചെടികളും ഒന്‍പത് കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് വാങ്ങുന്നതിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും പോലീസില്‍ നിന്ന് രക്ഷപെടുന്നതിനുമായി അപ്പാര്‍ട്‌മെന്റില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി.
ആദ്യം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നത് എങ്ങനെയെന്ന് പഠിച്ചു. അതിനു ശേഷമാണ് ഇയാള്‍ കഞ്ചാവ് കൃഷി തുടങ്ങിയത്. ചില വീഡിയോകളുടെ സഹായത്തോടെ കഞ്ചാവ് വളര്‍ത്തല്‍ പഠിച്ച ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങുകയായിരുന്നു. തന്റെ മൂന്ന് മുറി ഫ്‌ളാറ്റിനുള്ളിലാണ് കഞ്ചാവ് നേഴ്‌സറിക്കവശ്യമായ ക്രമീകരണങ്ങളെല്ലാം ഹുസൈൻ ചെയ്തിരുന്നത്.
Post Your Comments