ഫെയ്സ്ബുക്ക് സ്റ്റാറ്റസ് കണ്ട് നിങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്. ഫേസ്ബുക്കിൽ ഓരോ ദിവസവും നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, മറ്റുള്ളവരുടെ പോസ്റ്റുകളോടുള്ള നിങ്ങളുടെ പ്രതികരണം, പ്രതികരണമില്ലായ്മ എന്നിവയൊക്കെ നിങ്ങളുടെ മാനസികാവസ്ഥയെ വ്യക്തമാക്കുന്നുവെന്നാണു മനഃശാസ്ത്രജ്ഞർ പറയുന്നത്. ഇത് സംബന്ധിച്ച് ലണ്ടനിൽ നടന്ന പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ മനഃശാസ്ത്രപരമായ പ്രശ്നങ്ങളോടെ ഡോക്ടറെ സമീപിച്ചവരുടെ ഫെയ്സ്ബുക്ക് പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചും പഠിച്ചുമായിരുന്നു നിഗമനത്തിൽ എത്തിച്ചേർന്നത്.
നിങ്ങൾ ഓൺലൈൻ ആകുന്ന സമയം ആണ് ഏറ്റവും പ്രധാനം. ചിലർ പാതിരാത്രിയിൽ പോലും ഓൺലൈൻ ആയിരിക്കുന്നത് അവരുടെ ഉറക്കമില്ലായ്മയെയും മാനസികമായ അസ്വസ്ഥകളെയും സൂചിപ്പിക്കുന്നു. ചിലർ ഈ നേരം അനാവശ്യസൗഹൃദങ്ങളിലേക്കു വഴുതിവീഴുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ∙ചാറ്റിങ് ഹരമായി മാറുന്നവർ ധാരാളമാണ്. മണിക്കൂറുകൾ നീളുന്ന ചാറ്റുകൾ, അപരിചിതരോടുള്ള ചാറ്റുകൾ എന്നിവ സൂക്ഷിക്കേണ്ടതാണ്. ∙ഓരോ പോസ്റ്റിനും കിട്ടുന്ന കമന്റുകള്‍ക്കു വേണ്ടി കണ്ണുംനട്ടിരിക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. എത്ര ലൈക്കുകള്‍ ലഭിക്കുന്നു എന്നതും ഇവരുടെ ആകാംക്ഷയാണ്. അമിതമായ ഉൽക്കണ്ഠാസ്വഭാവത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ∙അതുപോലെ ആരോഗ്യകരമായ സൗഹൃദങ്ങൾ സൂക്ഷിക്കാൻ കഴിയാത്തവരാണ് പോക്ക് ചെയ്യുന്നത്. ∙മറ്റുള്ളവരുടെ ചിത്രങ്ങൾക്ക് അനാവശ്യ, അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് മാനസിക വൈകല്യത്തെ വ്യക്തമാക്കുന്നു.
Post Your Comments