NewsIndia

ടീസ്ത സെതല്‍വാദിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വിദേശ ഫണ്ടുകള്‍ ടീസ്തയുടെ സന്നദ്ധ സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈപ്പറ്റിയെന്നാണ് കേസ്. 2015 ലാണ് ടീസ്തയ്ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തത്.മുംബൈ കോടതിയിലാണ് സി ബി ഐ കുറ്റപത്രം നൽകിയത്.

ടീസ്തയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും എതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ഗോധ്രാനന്തര കലാപത്തിൽ ദുരിതമനുഭവിച്ചവരെ സഹായിക്കാൻ ആരംഭിച്ച ട്രസ്റ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തിരിമറികളുടെ പേരിൽ ഗുജറാത്ത് പോലീസ് നൽകിയ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button