NewsIndia

നിയമസഭാ തെരെഞ്ഞെടുപ്പ് : ചര്‍ച്ച ഇന്ന് : തീയതികള്‍ ഉടന്‍

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷന്‍ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇന്നു ചര്‍ച്ച നടത്തും.

തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും ക്രമസമാധാന നിലയും വോട്ടര്‍പട്ടിക പ്രസിദ്ധീകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം ഉടനുണ്ടാകും.

തിരഞ്ഞെടുപ്പു സുരക്ഷയ്ക്ക് സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നതു സംബന്ധിച്ച് കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തിലെയും സി.ആര്‍.പിഎഫിലെയും ഉദ്യോഗസ്ഥരുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഇന്നലെ ചര്‍ച്ച നടത്തി.

shortlink

Post Your Comments


Back to top button