Kerala

18 കാരി വെള്ളച്ചാട്ടത്തില്‍ മരിച്ചനിലയില്‍

കോന്നി•പതിനെട്ടുകാരിയെ കോന്നി മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തി. എലിമുള്ളും പ്ലാക്കൽ ജയന്തി ഭവനിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തു മകൾ സാന്ദ്ര കൃഷ്ണ എന്ന ഉണ്ണിമായയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് ആറിന് അയല്‍പ്പക്കത്തെ വീട്ടിലെ കല്യാണ ആല്‍ബം കാണാന്‍ പോകുന്നു എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അടുത്ത വീട്ടിലെ കല്യാണ ആല്‍ബത്തില്‍ അമ്മയുടെ ഫോട്ടോ ഉണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സന്ധ്യ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. അന്ന് രാത്രി പൊലീസും നാട്ടുകാരും സമീപപ്രദേശങ്ങളിലൊക്കെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ സമീപവാസിയാണ് മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് താഴെ മൃതദേഹം കണ്ടെത്തിയത്. അറുപത് മീറ്ററിലധികം ഉയരം വരുന്ന പാറക്കെട്ടിന് താഴെ വെള്ളത്തിൽ കമിഴ്ന്ന് വീണ നിലയിലായിരുന്നു. ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ട്. പാറയുടെ രണ്ടാമത്തെ തട്ടിൽ ചെരുപ്പും തോർത്തും കിടപ്പുണ്ടായിരുന്നു.

സരസമ്മയുയുടെ മരണശേഷം ഇളയമ്മ ജഗദമ്മയോടൊപ്പമാണ് സാന്ദ്ര താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം സാന്ദ്ര പ്ലസ് ടു കഴിഞ്ഞ് പഠനം അവസാനിപ്പിച്ചിരുന്നു.സാന്ദ്ര രണ്ട് ദിവസമായി മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആഹാരം കഴിച്ചിരുന്നില്ല. ഇതില്‍ വീട്ടുകാര്‍ വഴക്ക് പറയുകയും ചെയ്തിരുന്നു.

കോന്നി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button