
കൊച്ചി: പുതുവര്‍ഷത്തലേന്ന് മലയാളി കുടിച്ച മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.സംസ്ഥാനത്ത് പുതുവര്‍ഷ തലേന്ന് കോടികളുടെ മദ്യം ഒഴുകിയതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെക്കോഡ് മദ്യവില്‍പ്പനയാണ് ഈ ദിവസം മാത്രം നടന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മദ്യവില്പന ശാലയിലെ ഒരു ദിവസത്തെ വില്പന ഒരു കോടി രൂപ കടന്നതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്.
ഡിസംബര്‍ 31ന് ഇവിടെ വിറ്റത് 1,02,88,885 രൂപയുടെ മദ്യമാണ്. അതേസമയം, ബീവറേജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്ലറ്റില് 48.65 ലക്ഷത്തിന്റെ മദ്യമാണ് വിറ്റഴിച്ചത്.
ഓണക്കാലത്തു നടക്കാറുള്ള റെക്കോഡ് വില്പന പുതുവവര്ഷ ആഘോഷത്തിന് വഴിമാറുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. പ്രതിമാസ വില്പനയില് ആദ്യമായി ആയിരം കോടി കടന്നുകൊണ്ടു ബീവ്കോ ഡിസംബര്‍ ആഘോഷമാക്കിയിട്ടുണ്ട്.
1038.38 കോടിയുടേതാണു 2016 ഡിസംബറിലെ വില്പന. 2015 ഡിസംബറിനെ അപേക്ഷിച്ച് 39.55 കോടി രൂപയുടെ അധിക വില്പന.
പുതുവല്‍സരത്തലേന്നു കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തം മദ്യവില്പന 10.72 കോടിയുടേതാണ്. അതേസമയം, കൂടുതല്‍ ഔട്ട്ലറ്റുകളുള്ള ബെവ്കോ 31ന് 59.03 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ പുതുവല്‍സരത്തലേന്ന് ഇത് 54.30 കോടിയായിരുന്നു.
Post Your Comments