
സന്നിധാനം : ശബരിമല പ്രസാദത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിന് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്
ബുക്ക് മൈ ദര്‍ശന്‍ എന്നപേരിലുള്ള ഒരു ഏജന്‍സിയാണ് ശബരിമല പ്രസാദം ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. ഓണ്‍ ലൈന്‍പ്രസാദ കിറ്റിന്റെ വില 639രൂപയാണ് .രണ്ട് ടിന്‍ അരവണ. അയ്യപ്പന്റെ ഒരുഛായചിത്രം ,പാക്കിങ്ങ് പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പടെയാണ് 639 രൂപ.
എന്നാല്‍ പ്രസാദം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ ഒരുഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. നിലവില്‍ പ്രസാദ വിതരണത്തിന്റെ ചുമതല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിന് മാത്രമാണ്. ദേവസ്വംബോര്‍ഡ് ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് തിരുമാനിച്ചിരുന്നുവെങ്കിലും, ഇതുവരെ ആരംഭിച്ചിട്ടില്ല.
പകരം സന്നിധാനത്ത് തന്നെ പ്രസാദ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. 375രൂപയുടെയും 225 രൂപയുടെയും കിറ്റുകളാണ് വിതരണം നടത്തുന്നത്. ദേവസ്വംബോര്‍ഡ് പ്രസാദം വിതരണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാത്ത സാഹചര്യത്തില്‍ അന്യസംസ്ഥാന ഏജന്‍സികള്‍ക്ക് എങ്ങനെ പ്രസാദം കിട്ടുന്നു എന്ന കാര്യത്തിലുള്ള ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് വേണ്ടി പരസം നല്‍കി തട്ടിപ്പ് നടത്തിയ ഒരുഇതരസംസ്ഥാന ഏജന്‍സിയെ രഹസ്യ അന്വേഷണ വിഭാഗം പിടികൂടിയിരുന്നു.
Post Your Comments