തൃശൂർ : തൃശ്ശൂര്‍ മണ്ണുത്തി-വടക്കഞ്ചേരി. ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം സ്തംഭിച്ചു. നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്ഫോടനങ്ങളില്‍ സമീപത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി നാട്ടുകാർ നൽകിയ പരാതിയിൽ കോടതി ഇടപെട്ടത്തിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിലച്ചിരിക്കുന്നത്.
സംസ്ഥാനത്തെ തന്നെ ഏറ്റവുംവലിയ 2 തുരങ്കപാതകളാണ് കുതിരാനില്‍ ഒരുങ്ങുന്നത്. ആകെ 920 മീറ്റർ ഉള്ള പാതയിൽ ഒരു തുരങ്കം പൂര്‍ത്തിയാകാന്‍ 120 മീറ്ററും സമീപത്തുള്ള മറ്റൊരു തുരങ്കം പൂര്‍ത്തിയാകാന്‍ ഇനി അഞ്ഞൂറ് മീറ്ററുമാണ് ശേഷിക്കുന്നത്. തുരങ്കനിര്‍മ്മാണത്തിനിടെയുണ്ടാകുന്ന ഉഗ്രസ്ഫോടനങ്ങള്‍ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അശാസ്ത്രീയമായ രീതിയിൽ സ്ഫോടനം നടത്തുന്നു എന്ന് ചൂണ്ടി കാട്ടി നല്കിയ പരാതിയിൽ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എന്നാൽ ദേശീയ പാത അതോറിട്ടിയും, കരാര്‍ കമ്പനികളും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്നാണ് ആരോപണം.
Post Your Comments