
ശ്രീനഗര്‍: കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുന്നു.ഷാഗുണ്ട് വില്ലേജിലെ ഹാജിനില്‍ തീവ്രവാദികളുടെ സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നു രാവിലെ സൈനികർ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധനയ്ക്കിടെ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
Post Your Comments