കൊല്ലം• കെ.മുരളീധരന്‍ എം.എല്‍.എ ഏര്‍പ്പാടാക്കിയ പെയ്ഡ് ഗുണ്ടകളാണ് കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ വച്ച് തന്നെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. തന്നെ കൊല്ലാനായിരുന്നു ശ്രമം. സി.സി.സി അധ്യക്ഷയുടെ മുറിയിലേക്ക് ഓടിക്കയറിയത് കൊണ്ടാണ് രക്ഷപെടാന്‍ കഴിഞ്ഞതെന്നും ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാനും മടിക്കില്ലെന്നും അദ്ദേഹം ഉണ്ണിത്താന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡി.സി.സി ഓഫീസില്‍ എത്തിയപ്പോഴാണ് ഉണ്ണിത്താനെതിരെ പ്രതിഷേധം അരങ്ങേറിയത്. ഉണ്ണിത്താനെതിരെ കൈയ്യേറ്റ ശ്രമവും ചീമുട്ടയേറും ഉണ്ടായി.
Post Your Comments