ഷാര്‍ജ•52 കാരനായ മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മൊഹമ്മദ് അലി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. മെയ്‌സലൂണ്‍ പ്രദേശത്തെ അദ്ദേഹത്തിന്റെ കടയ്ക്ക് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി കുത്തേറ്റ് രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹമെന്നും റിപ്പോര്‍ട്ട് പറയുന്നു,
ചൊവ്വാഴ്ച രാവിലെ 8.15 ന് തൊട്ടടുത്ത കടയിലെ ഇറച്ചിവെട്ടുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ഫോറന്‍സിക് തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളെ അടിസ്‌ഥാനമാക്കി പ്രതിയെ പിടികൂടാന്‍ കഴിയുംമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മൊഹമ്മദ് അലി കഴിഞ്ഞ 30 വര്‍ഷമായി യു.എ.ഇയിലുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്‍ അസീസ് അലി പറഞ്ഞു. തന്റെ സഹോദരന്‍ ഗഫൂറും മരിച്ച മൊഹമ്മദും കഴിഞ്ഞ 10 വര്‍ഷമായി മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയാണെന്നും നാളിതുവരെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അബ്ദുല്‍ അസീസ് അലി പറഞ്ഞു.
മൊഹമ്മദ് അലിയ്ക്ക് ശത്രുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കൊലയ്ക്ക് പിന്നില്‍ മോഷണമായിരിക്കാം ലക്ഷ്യമെന്ന് കരുതുന്നതായും അബ്ദുല്‍ അസീസ് അലി പറഞ്ഞു.
മൊഹമ്മദ് അലിയ്ക്ക് കേരളത്തില്‍ ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനുമുണ്ട്. പോലീസ് നടപടിക്രമങ്ങളും അന്വേഷണവും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Post Your Comments