ബെയ്‌ജിങ്: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയർത്തി റഡാറുകളെ വെട്ടിച്ച് ശത്രുപാളയത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു.അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍ എന്ന യുദ്ധവിമാനമാണ് ചൈന പരീക്ഷിച്ചത്.ഇരട്ട എഞ്ചിനുള്ള ഈ വിമാനം ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35നുള്ള മറുപടിയാണെന്നാണ് ചൈനയുടെ അവകാശവാദം.
അത്യാധുനിക യുദ്ധവിമാന നിര്‍മാണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മേധാവിത്വം അവസാനിപ്പിക്കുന്നതാണ് ചൈനയുടെ പരീക്ഷണം. ചൈനയുടെ ജെ-31 എന്ന യുദ്ധവിമാനം പരിഷ്‌കരിച്ചതാണ് എഫ്.സി- 31 ഗിര്‍ഫാല്‍ക്കണ്‍. ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിമാനം നിര്‍മിച്ചത്. കൂടുതല്‍ കാര്യക്ഷമവും ഭാരക്കുറവുമുള്ളതാണ് എഫ് സി-31.യുറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചൈനീസ് വിമാനം. പുതിയ യുദ്ധവിമാനത്തിന് അമേരിക്കയുടെ എഫ്-35 വിമാനത്തിനോടും രൂപകല്‍പ്പനയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളോടും സാമ്യമുണ്ട് .
Post Your Comments