KeralaNewsGulf

21 വർഷം തന്റെ കുടുംബത്തെ സ്നേഹത്തോടും വിശ്വസ്തതയോടും പരിചരിച്ച ജോലിക്കാരിയെ കാണാൻ , ബഹ്റൈന്‍ മന്ത്രിയെത്തി

 

മനാമ :21 വര്‍ഷം തന്റെ വീട്ടില്‍ കഴിഞ്ഞ ജോലിക്കാരിയെ കാണാന്‍ ബഹ്റൈന്‍ ധനകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ് മദ് അല്‍ ഖലീഫ കേരളത്തില്‍ എത്തി. തന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് അദ്ദേഹം തന്റെ ജോലിക്കാരിയെ സന്ദർശിച്ചത്.നിരവധി പേരാണ് മന്ത്രിയുടെ വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്നത്.എന്നാൽ ലൈല വ്യത്യസ്തയായിരുന്നു.

അവരുടെ ആത്മാർഥത കൊണ്ട് തന്നെ അവരെ ഒരു കുടുംബാംഗത്തെ പോലെയാണ് മന്ത്രിയും കുടുംബവും കാണുന്നുവെന്നതിന് തെളിവാണ് അദ്ദേഹത്തിൻറെ സന്ദർശനം. കൊല്ലത്തെ ലൈലയുടെ വീട്ടില്‍ നിന്നുള്ള ചിത്രം മന്ത്രി ഇന്‍സ്ററഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഡിസംബര്‍ 24 നാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button